class

പത്തനംതിട്ട : പട്ടികവർഗ വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം ജില്ലയിലെ ഞാറനീലി, കുറ്റിച്ചൽ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സി.ബി.എസ്.ഇ സ്‌കൂളുകളിൽ 2021-22 അദ്ധ്യയന വർഷം ഒന്നാം ക്ലാസ് പ്രവേശനത്തിനായി പട്ടികജാതി/ പട്ടിക വർഗ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.( ആകെ ഒഴിവുകൾ എസ്.സി 8, ജനറൽ8.) കുട്ടിയുടെ രക്ഷകർത്താവിന്റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടരുത്.

പൂരിപ്പിച്ച അപേക്ഷകൾ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ, തോട്ടമൺ, റാന്നി 689672 എന്ന വിലാസത്തിൽ 21 ന് വൈകിട്ട് 5ന് മുമ്പായി ലഭിക്കണം. ഫോൺ : 9656070336.