പത്തനംതിട്ട: ആശാവർക്കർമാരുടെ വേതനം 700രൂപയായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ െഎ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ഹരികുമാർ പൂതങ്കര ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സിന്ധു അനിൽ അദ്ധ്യക്ഷത വഹിച്ചു. എെ.എൻ.ടി.യു.സി സംസ്ഥാന സമിതിയംഗം പി.കെ ഗോപി, ജില്ലാ ജനറൽ സെക്രട്ടറി എസ്.ഫാത്തിമ, അമ്മണിവർഗീസ്, എസ്.സുമ, വി.രജനി, നിഷ സുനിൽ എന്നിവർ സംസാരിച്ചു.