പത്തനംതിട്ട : തിരുവല്ല നഗരസഭയുടെ പരിധിയിൽ വരുന്ന മൃഗ സംരക്ഷണവകുപ്പ് ഡക്ക് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂയൂട്ട് ആൻഡ് ഹാച്ചറിയിലെ പുതിയ പച്ചത്തുരുത്ത് തിരുവല്ല നഗരസഭ ചെയർപേഴ്‌സൺ ബിന്ദു ജയകുമാർ തൈ നട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി വട്ടശേരിൽ, വാർഡ് കൗൺസിലർ ജാസ് പോത്തൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.എ ആരിഫ്, ഡോ. രമ്യ കെ. വാസു, തൊഴിലുറപ്പ് എ.ഇ അഭിജിത്ത്, ഹരിത കേരളം മിഷൻ ആർ.പി മാരായ എസ്.വി സുബിൻ, ശരണ്യ എസ് മോഹൻ, ഹാച്ചറി ജീവനക്കാർ, തൊഴിലുറപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സോഷ്യൽ ഫോറസ്റ്ററിയിൽ നിന്നും 150 തൈകൾ നിലവിൽ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. തൈകൾ നട്ട് ജൈവവേലിയും ബോർഡും ഉടൻ സ്ഥാപിക്കുമെന്ന് എ. ഇ അറിയിച്ചിട്ടുണ്ട്.