13-sob-dr-cs-abraham
ഡോ. സി. എസ്. ഏബ്രഹാം

കുറിയന്നൂർ: കേരള ഗവ. മൃഗസംരക്ഷണ വകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടർ, ചെമ്പകത്തിനാൽ ഡോ. സി. എസ്. ഏബ്രഹാം (82) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് കുറിയന്നൂർ ബ്രദറൻ സഭാ സെമിത്തേരിയിൽ. കുറിയന്നൂർ വൈ. എം സി എ. സെക്രട്ടറി, കുറിയന്നൂർ ബ്രദറൻ സഭാ ശുശ്രൂഷകൻ, കുമ്പനാട് ബ്രദറൻ മേഴ്‌സി ഹോം ട്രസ്റ്റ് സെക്രട്ടറി/പ്രസിഡന്റ്, കെ. ഇ. എം. ഫണ്ട് ജോയിന്റ് സെക്രട്ടറി, ബഥനി ബൈബിൾ സ്‌കൂൾ ഉപദേശക സമിതി അംഗം, കുമ്പനാട് ബ്രദറൻ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഗവേണിങ് ബോഡി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എൽസി ഏബ്രഹാം തൃശൂർ കണ്ണമ്പുഴ മണ്ണുത്തി കുടുംബാംഗം. മക്കൾ: സാബു ഏബ്രഹാം (ക്രിയേറ്റീവ് ഡയറക്ടർ, അൽഗം മീഡിയ പ്രൊഡക്ഷൻസ് കൊച്ചി, ഗവേണിങ് ബോഡി അംഗം തിരുവല്ല മെഡിക്കൽ മിഷൻ), രാജു ഏബ്രഹാം (ബാസ്‌കറ്റ് ബാൾ കോച്ച് കേരളാ സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ). മരുമക്കൾ. സൂസി, ലെനി.