പത്തനംതിട്ട: മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ വേർപാട് വേദനാജനകമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാജോർജ് പറഞ്ഞു. ആത്മീയ ഔന്നത്യത്തിലും സാധാരണക്കാരോട് അവർക്ക് മനസ്സിലാകുന്ന ഭാഷയിലും അദ്ദേഹം സംസാരിച്ചു. ലാളിത്യത്തോടെ പെരുമാറി. നിഷ്‌കളങ്കതയും നൈർമ്മല്യവും തിരുമേനിയുടെ സ്വഭാവ സവിശേഷതകളായിരുന്നുവെന്നും മന്ത്രി പറഞ്ഞു.