പത്തനംതിട്ട: മലങ്കര ഒാർത്തഡോക്സ് സഭ അദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ നിര്യാണത്തിൽ എസ്.എൻ.ട‌്രസ്റ്റ് ബോർഡ് അംഗം കെ.പദ്മകുമാർ അനുശോചിച്ചു. സമൂഹത്തിലെ താഴേത്തട്ടിലുള്ളവരെയും ചേർത്തുനിറുത്തിയ ലളിത ജീവിതമായിരുന്നു കാതോലിക്ക ബാവയുടേതെന്ന് അദ്ദേഹം പറഞ്ഞു. പാവങ്ങളുടെയും നിരാലംബരുടെയും സങ്കടങ്ങളിൽ പങ്കുചേരുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. കാൻസർ രോഗികളുടെ പരിചരണത്തിന് പ്രത്യേക ശ്രദ്ധ നൽകിയിരുന്നു.