തിരുവല്ല: യൂത്ത് കോൺഗ്രസ്‌ വെൺപാല രാജീവ്‌ ഗാന്ധി യൂണിറ്റ് ന്യൂസ്‌ പേപ്പർ ചലഞ്ചിലൂടെ ലഭ്യമാക്കിയ തുക ഉപയോഗിച്ച് കൊവിഡ് ബാധിതർക്ക് വീടുകളിൽ ഭക്ഷ്യകിറ്റ് എത്തിച്ചു നൽകി. യൂണിറ്റ് പ്രസിഡന്റ്‌ ആൽബിൻ സജി, അഭിലാഷ് വെട്ടിക്കാടൻ, മോൻസി, വിനീത്, അഖിൽ സി.എ, അബി സജി എന്നിവർ നേതൃത്വം നൽകി.