പത്തനംതിട്ട : ജില്ലയിൽ 6000 കോടി രൂപ വായ്പയായി നൽകാൻ ബാങ്കിംഗ് അവലോകന യോഗത്തിൽ തീരുമാനം.
2020-21 കാലഘട്ടത്തിൽ മുൻഗണനാ മേഖലയിൽ കഴിഞ്ഞ വർഷത്തേക്കാൾ ആകെ 280 കോടി രൂപ അധികം നൽകി. 4243 കോടി രൂപ കാർഷിക, വ്യവസായിക, വ്യാപാര, ഭവന മേഖലയിൽ വായ്പ നൽകാൻ കഴിഞ്ഞു. ആകെ വായ്പ 5330 കോടി രൂപ നൽകി. കൃഷി വായ്പ ബഡ്ജറ്റ് തുകയായ 2827 കോടി നൽകാൻ കഴിഞ്ഞു. വ്യവസായ കച്ചവട വായ്പ 884 കോടിയും നൽകി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മുൻഗണന വായ്പയുടെ തുക 5600 കോടി നിന്നും 400 കോടികൂടി വരും വർഷത്തേക്ക് നൽകാൻ തീരുമാനമായി.