പത്തനംതിട്ട: പത്തനംതിട്ട താലൂക്ക് എൻ.എസ്.എസ് യൂണിയനിലെ വനിതാസ്വയം സഹായസംഘം ഇളകൊള്ളൂരിൽ ആരംഭിക്കുന്ന തൂശനില മിനികഫെയുടെ ഉദ്ഘാടനം നാളെ നടക്കും. ഇളകൊള്ളൂർ എം.സി.എം ഐ.ടി.സി കാമ്പസിൽ രാവിലെ 11.45ന് പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് ഇൻ ചാർജ് അഡ്വ. ഹരിദാസ് ഇടത്തിട്ട ഉദ്ഘാടനം ചെയ്യും. മുന്നാക്ക സമുദായ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ എം.ജി. രഞ്ജിത്ത് കുമാർ, എൻ.എസ്.എസ് സോഷ്യൽ സർവീസ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറി വി.വി ശശിധരൻനായർ, ധനലക്ഷ്മി ബാങ്ക് റീജിയണൽ മാനേജർ അരുൺ നായർ, എൻ.എസ്.എസ് പത്തനംതിട്ട യൂണിയൻ സെക്രട്ടറി വി.ആർ.സുനിൽ തുടങ്ങിയവർ പങ്കെടുക്കും. മുന്നാക്ക സമുദായ കോർപ്പറേഷൻ വിഭാവനംചെയ്ത് അൻപതുശതമാനം സബ്സിഡിയോടെ സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന നാല് കഫെകളിൽ ഒന്നാണ് ഇളകൊള്ളൂരിലേത്. വെട്ടിപ്രം 115ാം നമ്പർ കരയോഗത്തിലെ ഭാരതകേസരി വനിതാ ജെ.എൽ.ജിയുടെ മേൽനോട്ടത്തിലാണ് കഫെ .