തിരുവല്ല: എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി വിവിധ ആവശ്യങ്ങളുന്നയിച്ച് റീജണൽ ഡയറക്ടറേറ്റ് പടിക്കൽ ധർണ നടത്തി. കെ.പി.സി.സി. ജനറൽ സെക്രട്ടറി കോശി എം.കോശി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.മനോജ്, ജില്ലാ പ്രസിഡണ്ട് ജിജി എം.സക്കറിയ, ആലപ്പുഴ ജില്ലാ സെക്രട്ടറി അജു പി.ബെഞ്ചമിൻ, മീന ഏബ്രഹാം, പി.ചാന്ദിനി, ബിനു സത്യപാലൻ, ശൂരനാട് രാധാകൃഷ്ണൻ, എസ്.ജ്യോതിസ്, എസ്.അർച്ചന തുടങ്ങിയവർ പ്രസംഗിച്ചു. ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ നിയമനം നടത്തുക, ഹയർ സെക്കൻഡറിക്ക് എല്ലാ ജില്ലകളിലും ഓഫീസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.