കോഴഞ്ചേരി : ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി എസ്.എൻ.ഡി .പി യോഗം കാരംവേലി 152 ാം നമ്പർ.ശാഖയുടെ ആഭിമുഖ്യത്തിലുള്ള സൗജന്യ കിറ്റ് വിതരണത്തിന്റെയും ചികിത്സാ സഹായ വിതരണത്തിന്റെയും ഉദ്ഘാടനം ശാഖാ പ്രസിഡന്റ് എം. വിജയരാജന്റെ അദ്ധ്യഷതയിൽ കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻബാബു നിർവഹിച്ചു ശാഖാ സെക്രട്ടറി പ്രസന്നൻ, കമ്മിറ്റി അംഗം ആനന്ദൻ, മല്ലപ്പുഴശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പ്രദീപ് കുമാർ, യൂണിയൻ കമ്മിറ്റി അംംഗം ഉണ്ണിക്യഷ്ണൻ, ശാഖാ വൈസ് പ്രസിഡന്റ് സുചിത്ര, യുത്ത് മൂവ്മെന്റ് പ്രസിഡന്റ് ബിനു സത്യപാലൻ, വനിതാസഘം പ്രസിഡന്റ് സുധ ശശിധരൻ, ശാഖാ മുൻ സെക്രട്ടറി ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു. ശാഖാ, യൂത്ത് മൂവ്മെന്റ് ,വനിതാസംഘം പ്രവർത്തകരുടെ നേത്യത്വത്തിൽ കിറ്റുകൾ വിടുകളിൽ എത്തിച്ചുതുടങ്ങി