തിരുവല്ല: താലൂക്ക് ആശുപത്രിയിലേക്ക് ഡയാലിസിസ് ടെക്‌നീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി 15ന് രാവിലെ 11ന് ആശുപത്രി ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. അംഗീകൃത സ്ഥാപനത്തിൽ നിന്നും ലഭിച്ച ഡയാലിസിസ് ടെക്‌നീഷ്യൻ ഡിപ്ലോമ/ബിരുദം, ഡയാലിസിസ് യൂണിറ്റിൽ ജോലി ചെയ്തതിന്റെ ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വയസ്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ഫോൺ നമ്പർ, പിൻകോഡ് എന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റയും അപേക്ഷയും ഇന്റർവ്യൂവിന് വരുമ്പോൾ ഹാജരാക്കണമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.