prkode
പറക്കോട് സർവീസ് സഹകരണബാങ്കിൽ ആരംഭിച്ച വിദ്യാതരംഗിണി പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് അഡ്വ. ജോസ് കളീയ്ക്കൽ നിർവ്വഹിക്കുന്നു.

അടൂർ : സംസ്ഥാന സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം സുഗമമാക്കുന്നതിനായി ആസൂത്രണം ചെയ്ത വിദ്യാതരംഗിണി പദ്ധതിക്ക് പറക്കോട് സർവീസ് സഹകരണബാങ്കിൽ തുടക്കം. ബാങ്ക് പ്രസിഡന്റ് അഡ്വ. ജോസ് കളീയ്ക്കൽ വിദ്യാർത്ഥിനിയുടെ വീട്ടിൽ നേരിട്ടെത്തി സ്മാർട്ട് ഫോൺനൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. ഭരണ സമിതി അംഗംങ്ങളായ വിജു രാധാകൃഷ്ണൻ, കെ. സന്തോഷ് കുമാർ, മുളയ്ക്കൽ വിശ്വനാഥൻ നായർ, ബി. ലത, ബാങ്ക് സെക്രട്ടറി രാജശ്രീ, ജീവനക്കാരായ മോഹനൻ പിള്ള, മുഹമ്മദ് അനസ് എന്നിവർ പങ്കെടുത്തു.