class

പത്തനംതിട്ട: വനിതാ ശിശു വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വയലത്തല ഗവ.ചിൽഡ്രൻസ് ഹോം ഫോർ ബോയ്‌സിലേക്ക് 10,000 രൂപ ഹോണറേറിയം ഇനത്തിൽ എഡ്യൂക്കേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. ബി.എഡും മൂന്നു വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. അപേക്ഷകർ പത്തനംതിട്ട നിവാസികളായിരിക്കണം. കുട്ടികളുടെ സൗകര്യപ്രദമായ സമയം അനുസരിച്ചും രാത്രികാല സേവനത്തിനും സന്നദ്ധരായിരിക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 28. അപേക്ഷകൾ നേരിട്ടോ, govtobservationhomepta@gmail.com എന്ന ഇമെയിലോ നൽകണം. കൂടുതൽ വിവരങ്ങൾക്ക് വയലത്തല, ഗവ.ചിൽഡ്രൻസ് ഹോം ഫോർ ബോയ്‌സ് . ഫോൺ​ : 9744440937.