റാന്നി: റാന്നി വനം ഡിവിഷനിലെ വനം ദ്രുതകർമ്മ സേന ഓഫീസ് മന്ദിരം ഇന്ന് വൈകിട്ട് നാലിന് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും.
ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് നോയൽ തോമസ്, സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയൻകുമാർ, മുൻ എം.എൽ.എ രാജു ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാർളി, കോന്നി വനം ഡിവിഷൻ ഡി.എഫ്.ഒ കെ.എൻ ശ്യാം മോഹൻലാൽ, റാന്നി ഡി.എഫ്.ഒ പി.കെ ജയകുമാർ ശർമ്മ തുടങ്ങിയവർ പങ്കെടുക്കും.