പത്തനംതിട്ട: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട - ആറൻമുള - തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസ് ഇന്ന് മുതൽ സർവീസ് ആരംഭിക്കും. പത്തനംതിട്ടയിൽ നിന്ന് പുലർച്ചെ അഞ്ചിന് തുടങ്ങുന്ന സർവീസ് ആറൻമുളയിൽ എത്തും. 5.40ന് കോഴഞ്ചേരി, നാരങ്ങാനം, കടമ്മനിട്ട, പത്തനംതിട്ട, താഴൂർകടവ്, വള്ളിക്കോട്, കൈപ്പട്ടൂർ, തട്ട, അടൂർ, വഴി തിരുവനന്തപുരത്തേക്ക്. തിരുവനന്തപുരത്ത് നിന്ന് രാവിലെ 10ന് തിരിച്ച് ഒരു മണിക്ക് പത്തനംതിട്ടയിലെത്തും. തുടർന്ന് 2.30ന് തിരുവനന്തപുരത്തേക്ക്. വൈകിട്ട് 6.45ന് പത്തനംതിട്ടയിലേക്ക്തിരിക്കും.