പന്തളം: നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി തെരുവോര കച്ചവടക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് സർവേ നടത്തും. 2017 ൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ നഗരസഭയിൽ 72 തെരുവോര കച്ചവടക്കാരെ അംഗീകരിച്ച് തിരിച്ചറിയൽകാർഡ് നൽകിയിട്ടുണ്ട്. ഇതിൽ പലരും കൊവിഡ് വ്യാപനം മൂലം കച്ചവടം നിറുത്തുകയും പുതിയ കച്ചവടക്കാർ കച്ചവടംനടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. 15, 16, 19 തീയതികളിൽ തെരുവോര കച്ചവടം നടത്തുന്നവരെ നേരിൽക്കണ്ട് വിവരങ്ങൾ ശേഖരിക്കും. തിരിച്ചറിയൽ കാർഡുള്ളവർ ഇത് ഹാജരാക്കണം. .കാർഡ് ലഭിച്ചിട്ടില്ലാത്തവർ ആധാർകാർഡ്, റേഷൻകാർഡ്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ തിരിച്ചറിയൽരേഖകൾ കരുതണം.