പന്തളം : എൻ.എസ്.എസ് കോളേജ് പൂർവവിദ്യാർത്ഥി കൂട്ടായ്മയായ ചിരാതിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടന്നു വരുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായി പറന്തൽ ആശ്രയ ശിശുഭവനിലെ കുരുന്നുകൾക്ക് ആവശ്യമായ പുതപ്പും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചു നൽകി. ചിരാത് പ്രസിഡന്റ് ബി.അഭിലാഷ് ചിരാത് അംഗങ്ങളായ ഹരിശാന്ത എം.പി, അജിത് കൃഷ്ണൻ, വിഭു കെ വി, ശ്രീലക്ഷ്മി ബി, അൻസൽന അസീസ് എന്നിവർ പങ്കെടുത്തു.