കോന്നി: ഒളിവിൽ കഴിഞ്ഞിരുന്ന അബ്കാരി കേസ് പ്രതി കീഴടങ്ങി. അരുവാപ്പുലം കല്ലുവിള കൃഷ്ണവിലാസത്തിൽ ശെൽവരാജാണ് പത്തനംതിട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അഭിഭാഷകൻ മുഖേന കീഴടങ്ങിയത്. 1120 ലി​റ്റർ കോടയും 10 ലി​റ്റർ ചാരായവും വാ​റ്റുപകരണങ്ങളും ശെൽവരാജിന്റെ വീട്ടിൽ നിന്നും കഴിഞ്ഞ മേയ് 11ന് കോന്നി എക്സൈസ് സംഘം പിടികൂടിയിരുന്നു . 14 ദിവത്തേക്ക് കോടതി റിമാൻഡ് ചെയ്തു.