bloc
സബ്സിഡി നിരക്കിൽ പറക്കോട് ബ്ളോക്ക് പഞ്ചായത്ത് ക്ഷീരകർഷകർക്ക് കാലത്തീറ്റ നൽകുന്നതിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവ്വഹിക്കുന്നു.

അടൂർ: പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് സമാശ്വാസമായി ക്ഷീരകർഷകരായ 96 പേർക്ക് കാലിത്തീറ്റ നൽകി. 1200 രൂപ വിലവരുന്ന കാലിത്തീറ്റയാണ് സബ്സിഡിയായി 400 രൂപ നിരക്കിൽ നൽകിയത്. സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതിയുടെ പറക്കോട് ബ്ലോക്കുതല ഉദ്ഘാടനം കടമ്പനാട് ക്ഷീര സഹകരണ സംഘത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻപിള്ള അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം വിമലാ മധു, പഞ്ചായത്ത് മെമ്പർ പ്രസന്നകുമാർ, ക്ഷീരസംഘം പ്രസിഡന്റ് പി. .കെ.വർഗീസ്, സെക്രട്ടറി രാജു ജോൺ, ക്ഷീരവികസന ഓഫീസർ കെ. പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.