മല്ലപ്പള്ളി : കൊവിഡ് വ്യാപനത്തെ തുടർന്ന് മുടങ്ങിക്കിടക്കുന്ന ക്ഷേത്ര പാഠശാലകൾ (മതപാഠശാലകൾ) ഓൺലൈനായി പുനരാരംഭിക്കുവാൻ ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല കൺവീനറൻമാരുടെ യോഗം തീരുമാനിച്ചു. നൂതന സാങ്കേതികവിദ്യകളും മറ്റു സഹായവും സനാതനധർമ വിദ്യാപീഠം എന്ന സാംസ്‌കാരിക സംഘടനയുടെ സഹകരണത്തോടെയാണ് നടത്തുന്നത്. കൊവിഡ് മഹാമാരിയുടെ സാഹചര്യങ്ങൾ മാറുന്നതുവരെ ഇങ്ങനെ ക്ലാസുകൾ തുടരുവാനാണ് തീരുമാനം. എല്ലാ ഗ്രൂപ്പുകളിലുമുള്ള പ്രഗത്ഭരായ അദ്ധ്യാപകർ ദേവസ്വം സിലബസ് അനുസരിച്ചു ക്ലാസ് എടുക്കുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് ഓൺലൈനായി ക്ലാസ് ഉദ്ഘാടനം ചെയ്യും. ഏകോപന സമിതി രക്ഷാധികാരിയും മുൻ പാഠശാല ചീഫ് കോർഡിനേറ്ററുമായിരുന്ന മണ്ണടിപൊന്നമ്മ അനുഗ്രഹ പ്രഭാഷണം നടത്തും. ഏകോപനസമിതി കോർഡിനേറ്റർ ശാരദാ ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.