മല്ലപ്പള്ളി : ആനിക്കാട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വിദ്യാതരംഗിണി വായ്പ പദ്ധതി ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് കെ.പി. ഫിലിപ്പ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ഷൈജു ബി.അലക്‌സ് അദ്ധ്യക്ഷത വഹിച്ചു. സമിതി അംഗങ്ങളായ തോമസ് മാത്യു, ദേവദാസ് മണ്ണൂരാൻ, ടി.ടി ജോസഫ്, ജോൺസൺ പി.എ, മറിയാമ്മ സാം എന്നിവർ പ്രസംഗിച്ചു.