മല്ലപ്പള്ളി : താലൂക്ക് ആശുപത്രിയിൽ മേയ് 21ന് നടന്ന വാക്കേറ്റത്തെ തുടർന്ന് ആരോഗ്യപ്രവർത്തകർ നൽകിയ പരാതിയിലെ പ്രതികളെ കീഴ്വ്യ്പ്പൂര് പൊലീസ് അറസ്റ്റ് ചെയ്തു. ഇതേ തുടർന്ന് 52 ദിവസമായി താലൂക്ക് ആശുപത്രി ജിവനക്കാർ നടത്തിവന്ന പ്രതിഷേധ സമരം അവസാനിപ്പിച്ചു. പ്രതിഷേധത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച കെ.ജി.എം.ഒ.എ, എൻ.ജി.ഒ യൂണിയൻ, എൻ.എച്ച്.എം എംപ്ലോയിസ് യൂണിയൻ തുടങ്ങിയ സംഘടനകൾക്കും മല്ലപ്പള്ളി പൊതു സമൂഹത്തിനും ജോയിന്റ് ആക്ഷൻ കൗൺസിൽ നന്ദി രേഖപ്പെടുത്തി.