temole
തിരുവല്ല ഗോവിന്ദൻകുളങ്ങര ക്ഷേത്രത്തിലെത്തിച്ച പ്രതിഷ്ഠാപീഠം

തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ശിവൻ, ഗണപതി എന്നീ ഉപദേവന്മാരുടെ പുനഃപ്രതിഷ്ഠയ്ക്കുള്ള പീഠങ്ങൾ സമർപ്പിച്ചു. ചെങ്ങന്നൂരിൽ നിന്ന് ശ്രീഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ എത്തിച്ച ശിലകൾ ക്ഷേത്രശില്പി മഹേഷ് പണിക്കരുടെ കാർമ്മികത്വത്തിലാണ് സമർപ്പിച്ചത്. ഇന്നലെ രാവിലെ മേൽശാന്തി ശങ്കരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ പ്രത്യേക വാഹനത്തിൽ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ അഡ്ഹോക് സമിതിയുടെ നേതൃത്വത്തിലാണ് ശ്രീവല്ലഭ ക്ഷേത്രത്തിലെത്തിച്ചത്. അസി.ദേവസ്വം കമ്മിഷണർ കെ.ആർ ശ്രീലത, സബ് ഗ്രൂപ്പ് ഓഫീസർ കെ.ആർ ഹരിഹരൻ, മനു ഉണ്ണികൃഷ്ണൻ എന്നിവർ സ്വീകരണം നൽകി. ഗണപതി നടയിൽ സൂക്ഷിച്ച ശിലാപീഠം ശ്രീകോവിലിൽ ഉറപ്പിച്ചശേഷം ഇന്ന് വിശേഷപൂജകൾക്കും കലശാഭിഷേകങ്ങൾക്കും ശേഷം നാളെ പുനഃപ്രതിഷ്ഠ നടത്തും.