11-pravasi-welfare
പ്രവാസി വെൽഫെയർ അസ്സോസിയേഷൻ ജില്ലാക്കമ്മിറ്റിയും പ്രവാസി സംസ്‌കൃതിയും ചേർന്ന് സംഘടിപ്പിച്ച സാംസ്‌കാരിക സംഗമം സംസ്ഥാന പ്രസിഡന്റ് ലാൽജി ജോർജ് ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട: പ്രവാസികൾക്കു വേണ്ടിയുള്ള 'സ്വപ്ന കേരളം' പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് പ്രവാസി വെൽഫെയർ അസോസിയേഷൻ ജില്ലാകമ്മിറ്റിയും, പ്രവാസി സംസ്‌കൃതിയും ചേർന്ന് സംഘടിപ്പിച്ച സാംസ്‌കാരിക സംഗമം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ലാൽജി ജോർജ് ഉദ്ഘാടനം ചെയ്തു.എഴുത്തുകാരായ പ്രേംജിത് ലാൽ ചിറ്റാർ,ഷീജ നരേന്ദ്രൻ, രാജു വടശേരിക്കര, രാജൻ റാഫേൽ എന്നിവർ പ്രസംഗിച്ചു.