മല്ലപ്പള്ളി: മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്തു. ആനിക്കാട് ഗ്രാമപഞ്ചായത്ത് അംഗം അജി കല്ലൂപുര , മുൻ അംഗം ഷീബാ ജോസഫ്, ഭർത്താവ് ജോസഫ് ഐസക്ക് എന്നിവരാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുുടർന്ന് കീഴ് വായ്പൂര് പൊലീസിൽ കീഴടങ്ങിയത്. മേയ് 21 നായിരുന്നു കേസിനാസ്പദമായ സംഭവം.