14-sob-anandu-santhosh

മല്ലപ്പള്ളി: മല്ലപ്പള്ളി-റാന്നി റോഡിൽ ചേർത്തോട് അംബിപ്പടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.പുന്നവേലി തടത്തിൽ സന്തോഷിന്റെ മകൻ അനന്ദു സന്തോഷ് (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് അപകടം.പെയിന്റിംഗ് തൊഴിലാളിയായ അനന്ദു മല്ലപ്പള്ളിയിലെ ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു . വായ്പൂരിൽ നിന്ന് പെരുമ്പാവൂരിലേക്ക് പോയതാണ് ലോറി. പരിക്കേറ്റ അനന്ദുവിനെ മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽകോളജ് ആശുപ്രതിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. . സംസ്‌കാരം നടത്തി. മാതാവ്: നെടുംകുന്നം കളരിക്കൽ സുനിത. സഹോദരി: ആതിര.