meeting

പത്തനംതി​ട്ട : സംസ്ഥാനത്തെ ആയുർവേദം, ഹോമിയോ, ദന്തൽ, പാരമ്പര്യചികിത്സ, സിദ്ധ, യൂനാനി, മർമ്മവിഭാഗങ്ങൾ, ആശുപത്രിയോടൊപ്പം അല്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ലാബോറട്ടറികൾ, ബ്ലഡ് ബാങ്കുകൾ, കാത്ത് ലാബുകൾ എന്നീ മേഖലകളിലെ മിനിമം വേതനം നിശ്ചയിക്കുന്നതിന് തെളിവെടുപ്പുയോഗം 22 ന് രാവിലെ 11.00 ന് കോട്ടയം പി.ഡബ്ലു.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലയിൽ നിന്നുള്ള തൊഴിലുടമ, തൊഴിലാളി പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കണമെന്ന് പത്തനംതിട്ട ജില്ലാ ലേബർഓഫീസർ അറിയിച്ചു.