പത്തനംതിട്ട : കാർബൺ രഹിത കൃഷിയിടം (പി.എം. കെയുഎസ്‌യുഎം) പദ്ധതിയിൽ കാർഷിക പമ്പുകൾ സോളാറിലേക്കു മാറ്റുന്നതിന് അനെർട്ട് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സബ്‌സിഡി അനുകൂല്യം ഉപയോക്താക്കൾക്ക് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് എന്ന 1800 425 1803 ടോൾ ഫ്രീ നമ്പറിലും അനെർട്ട് ജില്ലാ ഓഫീസുകളുമായും (9188119403) പ്രദേശത്തെ കൃഷി ഓഫീസുകളുമായും ബന്ധപ്പെടാം. അനെർട്ടും, കെ.എസ്.ബി യും കൃഷി വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.