exam

പത്തനംതി​ട്ട : വിവിധ ഗവൺമെന്റ്/പ്രൈവറ്റ് ഐ.ടി.ഐകളിൽ 2018 - 20, 2019 - 20, 2019 - 21 ബാച്ചുകളിൽ അഡ്മിഷൻ നേടിയതും ഓൾ ഇന്ത്യ ട്രേഡ്‌ടെസ്റ്റിന്റെ ഭാഗമായി 2020 നവംബർ,ഡിസംബർ, 2021 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടന്ന കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റിൽ (സിബിടി) പങ്കെടുക്കാൻ പറ്റാത്തവരും ഫീസ് അടയ്ക്കാൻ കഴിയാത്തതുമായ ട്രെയിനികൾക്ക്, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ നടക്കുന്ന സിബിടി പരീക്ഷയ്ക്ക് ഫീസ് അടയ്ക്കാനുള്ള സൗകര്യം ഇപ്പോൾ ലഭ്യമാണ്. .https://nimionlineadmission.in/dgt/#examfee എന്ന ലിങ്കിൽ ഓൺലൈൻ ആയി ട്രെയിനികൾക്ക് ഫീസ് അടയ്ക്കാം. ഇന്ന് അർദ്ധരാത്രി വരെ ഫീസ് അടയ്ക്കാനുള്ള സൗകര്യം ലഭ്യമാണ്. വിശദവിവരങ്ങൾക്ക് ഐടിഐകളുമായി ബന്ധപ്പെടുക. ഫോൺ: 0468 2258710.