കോഴഞ്ചേരി : നിർദ്ധന വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് സഹായം നൽകാൻ യൂത്ത് കോൺഗ്രസ് ആറന്മുള മണ്ഡലം കമ്മിറ്റി ബിരിയാണി ചലഞ്ച് നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷെമീർ അബ്ദുൽ സലാം അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശരത് കോട്ട, പഞ്ചായത്തംഗം ശരൺ പി.ശശിധരൻ, പ്രവീൺ പ്രകാശ്, ശ്രീജിത്ത്, സുനിൽ, പ്രജീഷ് എന്നിവർ പങ്കെടുത്തു. ബിരിയാണി ചലഞ്ചിൽ നിന്ന് ലഭിച്ച തുക ഉപയോഗിച്ച് അഞ്ച് വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ വാങ്ങി നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.