കോഴഞ്ചേരി: കൊവിഡ് വാക്സീൻ വിതരണത്തിലെ സ്വജനപക്ഷപാതം അവസാനിപ്പിക്കുക, വാക്സിൻ വിതരണ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഒ.ബി.സി മോർച്ച ആറന്മുള നിയോജക മണ്ഡലം കമ്മിറ്റി ധർണ നടത്തി. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ.ഷാജി ഉദ്ഘാടനം ചെയ്തു. ഒ.ബി.സി മോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് രാമദാസ്, ബാബു കുഴിക്കാല, വിജയകുമാർ, അനൂപ് എന്നിവർ പ്രസംഗിച്ചു.