പത്തനംതിട്ട : പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതിയുടെ കീഴിൽ റീസർക്കുലേറ്ററി അക്വാ കൾച്ചർ സിസ്റ്റം (ആർ.എ.എസ്.) മത്സ്യകൃഷിക്കായുള്ള അപേക്ഷകൾ ക്ഷണിച്ചു. ജല ആവശ്യകത കുറഞ്ഞ നൂതനമായ കൃഷി രീതിയാണ്. മത്സ്യത്തോടൊപ്പം പച്ചക്കറിയും വളർത്താൻ സാധിക്കും. നൈൽ തിലാപ്പിയയാണ് നിക്ഷേപിക്കുന്നത്. 100 ക്യുബിക് മീറ്റർ ഏരിയായുള്ള ആർ.എ.എസിന്റെ മൊത്തം ചെലവ് 7.5 ലക്ഷം രൂപയാണ്. 40 ശതമാനം സബ്‌സിഡി ലഭിക്കും. ആറു മാസം കൊണ്ടാണ് വിളവെടുപ്പ്. താൽപര്യമുള്ള അപേക്ഷകർ പേര്, വിലാസം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബാങ്ക് പാസ്ബുക്ക് കോപ്പി, ആധാർ, വസ്തുകരം അടച്ച രസീതിന്റെ കോപ്പി എന്നിവ ഉള്ളടക്കം ചെയ്ത് പന്നിവേലിച്ചിറയിൽ പ്രവർത്തിക്കുന്ന ജില്ലാ ഫിഷറീസ് ഓഫീസുമായി ബന്ധപ്പെട്ട് ഈ മാസം 26 നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 04682967720, 9446771720, 9605663222.