students

പത്തനംതിട്ട : സ്‌കോൾ കേരള മുഖേന 2019 - 21 ബാച്ചിൽ ഹയർ സെക്കൻഡറി കോഴ്‌സ് പഠനം പൂർത്തിയാക്കിയ പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും ഓപ്പൺ റെഗുലർ വിദ്യാർത്ഥികൾ സ്‌കോൾ കേരളയുടെ ബന്ധപ്പെട്ട ജില്ലാകേന്ദ്രങ്ങളിൽ നിന്നും ടി.സി കൈപ്പറ്റണം. ഓപ്പൺ റെഗുലർ വിദ്യാർത്ഥികളുടെ കോൺട്രാക്ട് സർട്ടിഫിക്കറ്റ് പഠനകേന്ദ്രങ്ങളിൽ നിന്നാണ് ലഭിക്കുക. വിദ്യാർഥികൾ തിരിച്ചറിയൽ കാർഡുമായി എത്തണം. ഓപ്പൺ റെഗുലർ കോഴ്‌സിന് 1, 5, 9, 39 എന്നീ സബ്ജക്ട് കോമ്പിനേഷനുകളിൽ പ്രവേശനം നേടിയ കോഴ്‌സ് ഫീസ് പൂർണമായി അടച്ച വിദ്യാർത്ഥികൾ ടി.സി വാങ്ങുമ്പോൾ കോഷൻ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കുന്നതിനുളള രസീത് ജില്ലാ ഓഫീസിൽ സമർപ്പിക്കണം. www.scolekerala.org എന്ന വെബ്‌സൈറ്റിൽ നിന്നും യൂസർ ഐഡി, പാസ് വേഡ് ഉപയോഗിച്ച് കോഷൻ ഡെപ്പോസിറ്റിനുള്ള രസീത് പ്രിന്റെടുക്കാവുന്നതാണ്. വിവരങ്ങൾക്ക് ഫോൺ: 0471- 2342950, 2342271, 2342369.