1
കടകൾ തുറക്കാൻ അനുമതി നൽകണെമെന്നാവിശ്യപെട്ടുകൊണ്ടുള്ള നിവേദനം അടൂർ മുൻസിപ്പൽ ചെയർമാൻ ഡി സജിക്ക് സമിതി അംഗങ്ങൾ നൽകുന്നു.

കടമ്പനാട്ട്: വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം വ്യാപാര സ്ഥാപനങ്ങൾ എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കുവാൻ അനുമതി നൽകുവാൻ ആവശ്യപ്പെട്ട് കൊണ്ടുള്ള അതിജീവന സമരം അടൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ മുൻസിപ്പാലി, എറത്ത് പള്ളിക്കൽ, കടമ്പനാട് പഞ്ചായത്ത് മേഘലയിലും നടത്തി. ഹോട്ടൽ അസോസിയേഷൻ, ബ്യൂട്ടിപാർലർ അസോസിയേഷൻ, മൊബൈൽ ഷോപ്പ് അസോസിയേഷൻ ,എന്നി കാറ്റഗറി സംഘടനകളും സമരത്തിൽ പങ്കെടുത്തു. അടൂർ മുൻസിപ്പൽ സമരം സമിതി ഏരിയ സെക്രട്ടറി അബു ബേക്കർ അഖിലം ഉദ്ഘാടനം ചെയ്തു. ഏരിയ ട്രഷറർ മനോഹരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സുനു ഫിലിപ്പ് , ഷഫീക്ക് കൗബോയ് ,ഏരിയ ജോയിൻ സെക്രട്ടറിസജീവ് രാജധാനി ,അൻഷാദ് നിഷാദ് എന്നിവർ പ്രസംഗിച്ചു. കടമ്പനാട് പഞ്ചായത്ത് സമരം ജില്ലാ കമ്മിറ്റി അംഗം ലിന്റോ , ഏറത്ത് പഞ്ചായത്തിൽ ഏരിയ പ്രസിഡന്റ് രാജൻ അനശ്വര, പള്ളിക്കൽ പഞ്ചായത്ത്സമരം ഏരിയ വൈസ് പ്രസിഡന്റ് സുരേഷ് എന്നിവർ ഉദ്ഘാടനം ചെയ്തു.