1
സോജു സി.ജോസ്

കടമ്പനാട് : സംസ്ഥാന സർക്കാർ ഉജ്ജ്വല ബാല്യ പുരസ്കാരം നൽകി ആദരിച്ച സോനു സി. ജോസിന് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് . കടമ്പനാട് കെ.ആർ കെ.പി. എം എച്ച് എസ് വിദ്യാർത്ഥിയാണ്. നിരവധി പ്രസംഗ മത്സരങ്ങളിൽ ജില്ലയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. മികച്ച വായനക്കാരനായ സോജുവിന് നിരവധി രാജ്യങ്ങളിലെ നാണയങ്ങളുടെ ശേഖരവുമുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പ്രസംഗം എ ഗ്രേഡ്, സംസ്ഥാന ശാസ്ത്രോത്സവത്തിൽ പ്രസംഗം ഒന്നാംസ്ഥാനം, ശിശുഷേമ സമിതി സംസ്ഥാന തലത്തിൽ നടത്തിയ വരണോത്സവം പ്രസംഗ മത്സരത്തിൽ ഒന്നാംസ്ഥാനം. സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തിയ സർഗോത്സവം പ്രസംഗ മത്സരത്തിൽ ഒന്നാംസ്ഥാനം ,സി. ഇ. എം. സ്റ്റീഫൻ മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരത്തിൽ രണ്ടാം സ്ഥാനം, അന്നമ്മ മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരത്തിൽ തുടർച്ചയായി രണ്ടു വർഷം ഒന്നാം സ്ഥാനം, പി.സി. അലക്സാണ്ടർ മെമ്മോറിയൽ പ്രസംഗ മത്സരത്തിൽ രണ്ടാം സ്ഥാനം എന്നിവ ലഭിച്ചിട്ടുണ്ട്. തുടർച്ചയായി 5 വർഷം ജില്ലാ സ്കൂൾ കലോത്സവത്തിലും ജില്ലാ ശാസ്ത്രോത്സവത്തിലും പ്രസംഗത്തിന് ഒന്നാംസ്ഥാനം ലഭിച്ചു. ശിശുദിനത്തോട് അനുബന്ധിച്ച് മുൻസിപ്പൽ തലത്തിലും ജില്ലാതലത്തിലും കുട്ടികളുടെ സ്പീക്കറായും പ്രധാന മന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷ്, മലയാളം കവിതാ പാരായണത്തിലും ഉപന്യാസ രചനയിലും ക്വിസ് മത്സരങ്ങളിലും കഴിവ് തെളിയിച്ചിട്ടുണ്ട്.. കടമ്പനാട് ബേത്ത്ഹാരാനിൽ ജോസ് ചെറിയാന്റെയും സുമാജോസിന്റെയും മകനാണ്.

സഹോദരൻ സോനു. സി. ജോസും പ്രസംഗത്തിലും ഉപന്യാസരചനയിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്.