കോന്നി: കൊവിഡ് വാക്‌സിനേഷൻ കോന്നി ഗവ.മെഡിക്കൽ കോളേജിൽ ഇന്നു മുതൽ ആരംഭിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. സർക്കാർ മാനദണ്ഡം അനുസരിച്ചായിരിക്കും വാക്‌സിനേഷൻ നടത്തുക. വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ സ്ഥലപരിമിതി കോന്നിയിൽ ഒരു പ്രധാന പ്രശ്‌നമായിരുന്നു. ഇതിനു പരിഹാരം കൂടിയാണ് മെഡിക്കൽ കോളേജിലെ വാക്‌സിനേഷൻ.