kvups
പഴകുളം കെ. വി. യു. പി സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുവർഷത്തിലെ എല്ലാമാസവും നൽകുന്ന സംഭാവനയുടെ ഉദ്ഘാടനം പി. ബി. ഹർഷകുമാർ നിർവ്വഹിക്കുന്നു.

അടൂർ : പഴകുളം കെ.വി.യു.പി സ്കൂൾ എല്ലാ വർഷവും നടത്തി വരുന്ന കാരുണ്യ പദ്ധതിയായ സാന്ത്വനം പദ്ധതിയുടെ ഭാഗമായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും, അദ്ധ്യാപകരും ഒരു അദ്ധ്യയന വർഷം മുഴുവൻ അവരുടെ ലഘു സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ മാസവും അടയ്ക്കുന്നു. സ്കൂളിലെ ഒരു വിദ്യാർത്ഥിയുടെമനസിൽ രൂപകൊണ്ട ആശയം ഒരു സ്കൂൾ മുഴുവൻ ഏറ്റെടുക്കുകയായിരുന്നു. പി. ടി. എ കമ്മിറ്റിയും ഇതിന് പൂർണമായും പിന്തുണ നൽകിയതോടെ ഈ സ്കൂളിൽ നിന്നും ഇനി മുഖ്യമന്ത്രിയുടെ ദുരിതാശാസ്വാസ നിധിയിലേക്ക് എല്ലാ മാസവും കുട്ടിളുടെ സമ്പ്യാദ്യവും അദ്ധ്യാപകരുടെ സംഭാവനയും ചേർന്ന് ഒരു തുക അയച്ചുകൊണ്ടിരിക്കും. ഈ പദ്ധതിയുടെ ഉദ്ഘാടനം ഇന്നലെ അടൂർ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ബി ഹർഷകുമാർ നിർവഹിച്ചു. കുട്ടികളിൽ സഹജീവി സ്നേഹവും, സാമൂഹിക ബോധവും വളർത്താൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഹെഡ്മിസ്ട്രസ് കവിതാ മുരളി, പ്രോഗ്രാം കോർഡിനേറ്റർ കെ.എസ് ജയരാജ് എന്നിവർ അഭിപ്രായപ്പെട്ടു. ചടങ്ങിൽ അടൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി.വിജയലക്ഷ്മി, പഴകുളം പടിഞ്ഞാറ് സർവീസ് സഹകരണ സംഘം പ്രസിഡന്റ് ആർ.സുരേഷ്, പി.ടി.എ പ്രസിഡന്റ് എസ്.ആർ സന്തോഷ്, സ്റ്റാഫ് സെക്രട്ടറി ഐ.ബസീം, അദ്ധ്യാപകരായ ലക്ഷ്മിരാജ്, ബീന.വി, വന്ദന. വി.എസ്, സ്മിത. ബി, ശാലിനി. എസ് എന്നിവർ സംസാരിച്ചു.