course

പത്തനംതിട്ട : കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ് (ഐ.എച്ച്.ആർ.ഡി), പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജ് കേന്ദ്രത്തിൽ ആഗസ്റ്റിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബയോമെഡിക്കൽ എൻജിനീയറിംഗ് (എ.ഡി.ബി.എം.ഇ 6 മാസം), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ2 സെമസ്റ്റർ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ6 മാസം), ഡി.ടി. എച്ച് സെറ്റ് ഓഫ് ബോക്‌സ് ഇൻസ്റ്റലേഷൻ ആൻഡ് ടെക്‌നീഷ്യൻ (തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സ് രണ്ട് ആഴ്ച) എന്നീ കോഴ്‌സുകളാണ് ആരംഭിക്കുന്നത്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഈ മാസം 23. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04862 232246, 297617, 8547005084, 9778316103 . വെബ് സൈറ്റ് : www.mptpainavu.ihrd.ac.in/ www.ihrd.ac.in.