ചിറ്റാർ : ശ്രീനാരായണ ധർമ്മ സംഘം മുൻ പ്രസിഡന്റ് സ്വാമിപ്രകാശാനന്തയുടെ സമാധിയിൽ എസ്.എൻ.ഡി പി ചിറ്റാർ ശാഖായോഗം അനുശോചിച്ചു. ശാഖാ പ്രസിഡന്റ് ആർ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗോപിനാഥൻ യൂണിയൻ കമ്മിറ്റി മെമ്പർ എൻ.ജി തമ്പി, കമ്മിറ്റിയംഗങ്ങൾ കെ.കെ കുട്ടപ്പൻ, പ്രസാദ്, കെ.കെ വിശ്വനാഥൻ, ലളിത എന്നിവർ പങ്കെടുത്തു.