കോഴഞ്ചേരി: ചുഴലിക്കാറ്റിനെത്തുടർന്നു നടന്ന രക്ഷാപ്രവർത്തനത്തിനിടെ മരം മുറിച്ചുനീക്കിയ സേവാഭാരതി പ്രവർത്തകന് പരിക്കേറ്റു. വീടിന് മുകളിൽ വീണ മരം മുറിച്ചുനീക്കുമ്പോൾ മുരണി സ്വദേശി എം.എൽ.ശ്രീജിത്തിനാണ് (33) കാലിനും കൈയ്ക്കും പരിക്കേറ്റത്. തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.