മല്ലപ്പള്ളി : കൊവിഡ് മൂലം ജീവിതം വഴിമുട്ടിയ വ്യാപാരികളെ സർക്കാർ വെല്ലുവിളിക്കുകയാണെന്നും നിയന്ത്രണങ്ങളിലെ അശാസ്ത്രീയത പരിഹരിച്ച് എല്ലാ ദിവസവും വ്യാപാര സ്ഥാപനങ്ങൾ തുറക്കുവാൻ അനുവദിക്കണമെന്നും കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം കുഞ്ഞു കോശി പോൾ ആവശ്യപ്പെട്ടു. കടകൾ കൂടുതൽ സമയം തുറന്നെങ്കിൽ മാത്രമേ ആൾക്കൂട്ടം കുറയുകയുള്ളു. ടി.പി.ആർ കണക്കാക്കുന്നതിൽ അപാകതയുണ്ട്. കൃത്രിമത്വം ഇല്ലാതെ സാമ്പിൾ ശേഖരിക്കുവാൻ കഴിയണമെന്നും പ്രസ്താവനയിൽ അദ്ദേഹം അറിയിച്ചു.