പന്തളം: ഡി.വൈ.എഫ്.ഐ പാലാ മുരപ്പേൽ യൂണിറ്റ് കൺവെൻഷൻ സി.പി.എം സെക്രട്ടറി ബി.പ്രദീപ് ഉദ്ഘാടനം ചെയ്തു. ഗൗതം ജി.നാഥ് അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി എം.കെ സുജിത്ത്, പ്രസിഡന്റ് ജോജോ തോമസ്, സി.പി.എം മെമ്പർ ജി.വിജയകുമാർ, സി.പി.ഐ പാലമുരപ്പേൽ ബ്രാഞ്ച് സെക്രട്ടറി വത്സലൻ, സി.അജയകുമാർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി സന്ദീപ് (പ്രസിഡന്റ്), ഗൗതം ജി.നാഥ് (സെക്രട്ടറി), രാകേഷ് (ട്രഷറാർ), ജിഫിൻ(ജോ.സെക്രട്ടറി) സൂര്യ (വൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.