പന്തളം: കുരമ്പാല ഗവ .എൽ.പി സ്‌കൂളിലെ മുഴുവൻ പ്രീ പ്രൈമറി കുട്ടികൾക്കും ഭക്ഷ്യധാന്യ പലവ്യഞ്ജന പച്ചക്കറിക്കിറ്റുകളും മാസ്‌കുകളും സ്‌കൂൾ അദ്ധ്യാപകരുടെയും 'സ്‌നേഹദീപം ഒന്നാണ് നമ്മൾ ' ഫേസ്ബുക്ക് കൂട്ടായ്മയുടെയും സംയുക്ത സഹകരണത്തോടെ വിതരണം ചെയ്തു. പന്തളം നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അച്ചൻ കുഞ്ഞ് ജോണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. പന്തളം നഗരസഭാഗം ഉഷാമധു, എ.ഇ.ഒ സുധർമ, സ്‌നേഹദീപം ഒന്നാണ് നമ്മൾ അഡ്മിന്മാരായ നരേന്ദ്രനാദ്, അപ്രേം കൊന്നയിൽ, ഷീബ ജോസ്, പ്രഥമദ്ധ്യാപിക കവിത, അദ്ധ്യാപികമാരായ സജീന, സീന, പ്രീജ, ഹേമ എന്നിവർ പ്രസംഗിച്ചു.