തിരുവല്ല: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബ്യൂട്ടിപാർലറുകൾ തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ബ്യൂട്ടി പാർലർ ഓണേഴ്സ് സമിതി (ബി.പി.ഒ.എസ്) തിരുവല്ല ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസിന് മുൻപിൽ അതിജീവന സമരം നടത്തി. വ്യാപാരി വ്യവസായ സമിതി ഏരിയാ പ്രസിഡന്റ് എ.പി പ്രസാദ് ഉദ്ഘാടനം ചെയ്തു. ബി.പി.ഒ.സ് ഏരിയ വൈസ് പ്രസിഡന്റ് സുവർണ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി സുജ ജയകുമാർ, വ്യാപാര സമിതി ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൾ സലാം, സോഫിയ, മഞ്ജു, അശ്വതി, ഏരിയാ ട്രഷറർ സീന എന്നിവർ സംസാരിച്ചു.