പത്തനംതിട്ട : ഓപ്പൺ വാട്ടർ റാഞ്ചിംഗ് പദ്ധതിയുടെ ഭാഗമായി ആറന്മുള ഗ്രാമ പഞ്ചായത്തിലെ സത്രക്കടവിൽ മത്സ്യവിത്ത് നിക്ഷേപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. പന്തളംബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആറന്മുള ഡിവിഷൻ മെമ്പർ അജയകുമാർ, ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ടി. ഷീജ, പന്തളം ബ്ലോക്ക് ആറന്മുള ഡിവിഷൻ മെമ്പർ അനില എസ്. നായർ, റ്റോജി, പ്രസാദ് വേരുങ്കൽ, സാറാ തോമസ്, പത്തനംതിട്ട മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ വി. സിന്ധു,തുടങ്ങിയവർ പങ്കെടുത്തു.