e
o

പത്തനംതിട്ട : ജില്ലാ ഒളിമ്പിക് അസോസിയേഷനും ജില്ലാ സ്‌പോർട്‌സ് കൗൺസിലും സംയുക്തമായി നടത്തുന്ന ഐ ചിയർ ഫോർ ഇന്ത്യ ടോക്കിയോ ഒളിമ്പിക്‌സ് എന്ന പരിപാടി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. അസോ. ജില്ലാപ്രസിഡന്റ് കെ. പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ, ഡോ. റെജിനോൾഡ് വർഗീസ്, രാജേന്ദ്രൻ നായർ, ആർ. പ്രസന്നകുമാർ, കെ. ചന്ദ്രശേഖരൻ പിള്ള, ഗോകുല ചന്ദ്രൻ, മുഹമ്മദ് ഷാ, സനൽ ജി. പണിക്കർ, ഷീനാ പ്രസന്നൻ,എസ്.കെ ജവഹർ,ആർ. ദേവൻ എന്നിവർ സംസാരിച്ചു.