പത്തനംതിട്ട: ബ്യൂട്ടി പാർലർ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബ്യൂട്ടി പാർലർ ഓണേഴ്‌സ് സമിതിയുടെ ആഭിമുഖ്യത്തിൽ അതിജീവന സമരം നടത്തി. അശാസ്ത്രീയമായ ടി.പി.ആർ നിർണയം പുനക്രമീകരിക്കുക, ബ്യൂട്ടി പാർലർ മേഖലയ്ക്ക് മിതമായ പലിശ നിരക്കിലും ലളിത വ്യവസ്ഥയിലും വായ്പ അനുവദിക്കുക, ബ്യൂട്ടി പാർലറുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ബ്യൂട്ടി പാർലേഴ്‌സ് ഓണേഴ്‌സ് സമിതി സംസ്ഥാന സെക്രട്ടറി റജീന സലീം ഉദ്ഘാടനം ചെയ്തു. മെറീന തോമസ്, ജലജ ഉണ്ണികൃഷ്ണൻ, റീജ സാബു, വ്യാപാര വ്യവസായി ജില്ലാ സെക്രട്ടറി റോഷൻ ജേക്കബ്, ട്രഷറർ പി .കെ ജയപ്രകാശ്, അയൂബ് കുഴിവിള, മൈലുക്ക് സുനിൽ, ജഗത്പ്രിയ തുടങ്ങിയവർ സംസാരിച്ചു.