കോന്നി : സാംബവ മഹാസഭ മുൻസംസ്ഥാന സെക്രട്ടറിയും ദളിത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റും ഡി.സി.സി മുൻ ജില്ലാ സെക്രട്ടറിയുമായ കോന്നിയൂർ പി.കെയുടെ നിര്യാണത്തിൽ ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റുമായ കെ. പദ്മകുമാർ അനുശോചിച്ചു. രാഷ്ട്രീയ, കലാ, സാമുദായിക, സാംസ്കാരിക രംഗങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച പി.കെയുടെ വിയോഗം തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.