കടമ്പനാട് : കൊവിഡ് സമാശ്വാസ പദ്ധതിയുടെ ഭാഗമായി ക്ഷീര കർഷകർക്ക് കാലിതീറ്റ വിതരണം തുടങ്ങി. പറക്കോട് ബ്ലോക്ക് തല വിതരണ ഉദ്ഘാടനം ഡെപ്യൂട്ടി സ്വീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ക്ഷീരവികസന ഓഫീസർ പ്രദീപ്, ബ്ലോക്ക് പഞ്ചായത്തംഗം വിമല മധു , പഞ്ചായത്തംഗം ടി. പ്രസന്നകുമാർ , സംഘം പ്രസിഡന്റ് പി.കെ. വർഗീസ്, സെക്രട്ടറി രാജു ജോൺ എന്നിവർ പ്രസംഗിച്ചു.